Your Image Description Your Image Description

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ലോകത്ത് ഉണ്ടാകുന്ന അസുഖങ്ങിൽ 2021-ല്‍ മരിച്ചത് 81 ലക്ഷം പേര്‍. ഇതില്‍ 21 ലക്ഷം പേര് ഇന്ത്യയിൽ നിന്നാണ് . ചൈനയില്‍ മൊത്തo 23 ലക്ഷം പേര്‍ മരിച്ചു . യു.എസ്. ആസ്ഥാനമായ ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൊത്തം മരണത്തിന്റെ 54 ശതമാനവും ഇരുരാജ്യങ്ങളില്‍നിന്നുമെന്നുള്ള കണക്ക് പുറത്ത് വിട്ടത് . അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരുടെ മരണത്തിന് കാരണമാകുന്നതില്‍ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നാം സ്ഥാനത്ത്അമിത രക്തസമ്മര്‍ദം മൂലമുള്ള മരണം . അതേസമയം പുകയില ഉപയോഗം മൂലമുള്ള മരണസംഖ്യാ വര്‍ധനവിനെ പിന്തള്ളിയാണ് അന്തരീക്ഷ മലിനീകരണം രണ്ടാം സ്ഥാനത്തേക്ക് വന്നത് .

എങ്ങനെ രോഗങ്ങളിലേക്ക്

2.5 മൈക്രോമീറ്ററില്‍ താഴെ മലിനവായുവിലൂടെ എത്തുന്ന ചെറുകണങ്ങള്‍ ശ്വാസകോശത്തില്‍ തങ്ങിനിന്ന് രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നു , തന്മൂലം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ശ്വാസകോശ അര്‍ബുദം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു .

ബുധനാഴ്ച സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ പുറത്തുവിട്ട രേഖകളിൽ പറയുന്നത് അഞ്ചുവയസില്‍ താഴെയുള്ള ഏഴുലക്ഷത്തോളം കുട്ടികളാണ് അന്തരീക്ഷ മലിനീകരണം മൂലം ലോകത്താകമാനം മരണപ്പെടുന്നത് . അതേസമയം 2021-ല്‍ ഇന്ത്യയില്‍ മാത്രമായി ഒരുലക്ഷത്തല്‍പരം കുട്ടികള്‍ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേഷ്യന്‍, കിഴക്ക്-പടിഞ്ഞാറ്-തെക്ക്-മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുതലായിട്ടാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത് .ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികള്‍ അന്തരീക്ഷ മലിനീകരണം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിച്ച് തുടങ്ങുന്നതായും ഈ പഠനങ്ങള്‍ പറയുന്നു. ഡല്‍ഹിയിലെ കണക്കെടുത്താല്‍ മൂന്നില്‍ ഒരു കുട്ടി ആസ്തമരോഗി ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷ മലിനീകരണം മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുട്ടികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നതെന്ന് പി.എസ്.ആര്‍.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ ചെയര്‍മാന്‍ ഡോ. ജി.സി. ഖില്‍നാനി പറയുന്നു. ആസ്തമയും ശ്വാസകോശങ്ങളിലെ അണുബാധയുമാണ് കുട്ടികളില്‍ ആന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ – ഡോ. ഖില്‍നാനി പറയുന്നു.

മരണം ആഗോളതലത്തില്‍

2019-ല്‍ അന്തരീക്ഷ മലിനീകരണം കാരണം ലോകത്താകമാനം മരിച്ചവരുടെ എണ്ണം 50 ലക്ഷമാണ്. 2020-ല്‍ 67 ലക്ഷംപേര്‍ മരിച്ചു. 2021-ല്‍ ഇത് 81 ലക്ഷം.ആയി. 2021-ല്‍ അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയില്‍ മരിച്ചത് മരിച്ചവരുടെ എണ്ണം 21 ലക്ഷമാണ്. ഒ.സി.പി.ഡി. മൂലം 70%, സ്‌ട്രോക്ക് മൂലം 41%, ഹൃദയാഘാതം മൂലം 40%, അര്‍ബുദം മൂലം 33%, ടൈപ്പ് 2 പ്രമേഹം മൂലം 20% ആളുകളാണ് മരണപ്പെട്ടത്. മറ്റുരാജ്യങ്ങളിലെ കണക്കുകള്‍: പാകിസ്താന്‍ – 2.56 ലക്ഷം, ബംഗ്ലാദേശ് – 2.36 ലക്ഷം, ഇന്‍ഡൊനീഷ്യ – 2.21 ലക്ഷം, മ്യാന്‍മാര്‍ – 1.01 ലക്ഷം, വിയറ്റ്‌നാം – 99,700, ഫിലിപ്പിന്‍സ് – 98,209.

Leave a Reply

Your email address will not be published. Required fields are marked *