Your Image Description Your Image Description

മുംബൈ: രാമായണത്തെ പരിഹസിച്ച് കൊണ്ട് സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ച് ബോംബെ ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്തി. മാര്‍ച്ച് 31-ന് നടന്ന ഇന്‍സ്റ്റിറ്റ്യൂട്ടിൽ മാര്‍ച്ച് 31-ന് നടന്ന പെര്‍ഫോമിങ് ആര്‍ട്‌സ് ഫെസ്റ്റിവലിലാണ് ‘രാഹോവണ്‍’ എന്ന പേരില്‍ നാടകം ഇവർ അവതരിപ്പിച്ചത്.

ഏതാനും വിദ്യാര്‍ഥികള്‍ ചേർന്ന് ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ പരാതി നൽകിയത് . ഫെമിനിസത്തെ അനുകൂലിക്കുന്നുവെന്ന വ്യാജേന പ്രധാനകഥാപാത്രങ്ങളെ പരിഹാസ്യമാംവിധം അവതരിപ്പിച്ചുവെന്നും സാംസ്‌കാരിക മൂല്യങ്ങളെ കളിയാക്കിയെന്നും ചില വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു .

ഈ നാലുവിദ്യാര്‍ഥികള്‍ക്ക് എതിരയായിട്ട് ഒരു സെമസ്റ്ററിന്റെ ട്യൂഷന്‍ ഫീസായ 1.2 ലക്ഷം രൂപയും മറ്റുനാലുപേര്‍ക്ക് 40,000 രൂപവീതവുമാണ് പിഴ ചുമത്തുന്നത് . ബിരുദധാരികളായ വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാര്‍ഡുകളില്‍ നിന്നുള്ള വിലക്ക് ഉള്‍പ്പെടെയുള്ള അധികനടപടികളും നേരിടണം. ജൂനിയര്‍ വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ സൗകര്യങ്ങളില്‍നിന്ന് ഡീബാര്‍ ചെയ്തു.

മേയ് എട്ടിന് അച്ചടക്ക സമിതിയോഗം ചേർന്ന് ജൂണ്‍ നാലിന് പിഴശിക്ഷ പ്രഖ്യാപിച്ചു. പിഴത്തുക അടയ്ക്കാനുള്ള അവസാനതീയതി വ്യാഴാഴ്ചയാണ്. അതേസമയം പിഴയടക്കാത്തപക്ഷം മറ്റ് നടപടികളുണ്ടാവും. ഐ.ഐ.ടി. ബി. ഫോര്‍ ഭാരത് എന്ന സാമൂഹികമാധ്യമ അക്കൗണ്ട് വഴി ഏപ്രില്‍ എട്ടിനായിരുന്നു വീഡിയോ പുറത്ത് വന്നത്. ഇതോടെ
സംഭവം വിവാദമാവുകയായിരുന്നു . ഇതിൽ സീതയുടെ വേഷം അവതരിപ്പിക്കുന്നയാൾ തട്ടിക്കൊണ്ടുപോയ ആളെയും കൊണ്ടുപോയ സ്ഥലത്തേയും പ്രകീര്‍ത്തിക്കുന്നതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *