Your Image Description Your Image Description

കോട്ടയം: കോട്ടയത്ത് പേവിഷബാധ സ്ഥിരീകരിച്ചു.കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് ആണ് പേവിഷബാധ സ്ഥിരീകരിച്ചത് . കോളേജിലെ ആറ് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസo തെരുവുനായ കടിച്ചത്. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തെരുവ് നായയുടെ കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് നായയുടെ കടിയേറ്റത്. കടിച്ചനായ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഉടൻ ആര്‍പ്പൂക്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് നായയുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. കടിയേറ്റ വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത് .

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലുമായിരുന്നു ആക്രമണം ഉണ്ടായത് . ബുധനാഴ്ച രാവിലെ തെരുവുനായയെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികാരികളുടെ അറിയിപ്പ് അനുസരിച്ച് മൃഗസംരക്ഷകനായ ജയകുമാര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുകയായിരുന്നു. ശേഷം ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ അടിയന്തര ചികിത്സയും പ്രതിരോധ കുത്തിവെപ്പും നല്‍കി ഇവരെ തിരികെ മടക്കി അയച്ചു .

Leave a Reply

Your email address will not be published. Required fields are marked *