Your Image Description Your Image Description

പാലക്കാട്: കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഒറ്റപ്പാലം അമ്പലപ്പാറയിലാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമo നടത്തിയത് . അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് . വെള്ള സ്കോർപിയോ കാറിലെത്തിയ അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത് . ബുധനാഴ്ച രാവിലെയാണ് സംഭവം.

‘സ്കോർപിയോ റോഡിനു കുറുകെ ഇടുകയാണുണ്ടായത്. ഇതുകണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാൽ ഇരുചക്രവാഹനത്തിൽനിന്ന് ഞാൻ നിലത്തുവീണു. തുടർന്ന് രണ്ടുപേർ ബലമായി പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ ഉച്ചത്തിൽ അലറിവിളിച്ച് കുതറിയോടിയ ഞാൻ അടുത്തുള്ള വീട്ടിലേക്ക് കയറി. അതിനാലാണ് രക്ഷപ്പെട്ടത്’, സന്തോഷ് പറഞ്ഞു.

എന്ത് കൊണ്ടാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണം എന്താണെന്നതിൽ സന്തോഷിനും കൃത്യമായ ഉത്തരമില്ല.സംഘത്തിലുണ്ടായിരുന്നവരെ ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുമില്ല.

സിസിടിവിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ കേന്ദ്രീകരിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി ഒരു സ്കോർപിയോ കാർ പ്രദേശത്ത് ചുറ്റി കറങ്ങുന്നതായി കണ്ടതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *