Your Image Description Your Image Description

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒഴിവുള്ള ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 400 ഒഴിവുണ്ട്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധികമണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി ലഭിക്കും. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല. പ്രായം: 24-55. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണo . മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവൃത്തിപരിചയം. ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം.

സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽനിന്നും നേത്രരോഗ വിദഗ്ധനിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിവുണ്ടായിരിക്കണം. അപേക്ഷ www.cmd.kerala.gov.in വഴി നൽകാം. അവസാന തീയതി: ജൂൺ 30-ന് വൈകീട്ട് അഞ്ചുവരെ.

Leave a Reply

Your email address will not be published. Required fields are marked *