Your Image Description Your Image Description

ന്യൂയോർക്ക്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നടനും ​ഗായകനുമായ ജസ്റ്റിൻ ടിംബർ അറസ്റ്റിൽ. നടനും പോപ് ​ഗായകനുമായ ജസ്റ്റിൻ ടിംബർലേക്കിനെ ന്യൂയോർക്കിൽ അറസ്റ്റ് ചെയ്തു . ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് വിട്ടയച്ചതായി സഫോക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം താരത്തിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് വിട്ടയച്ചതെന്നും അവർ വ്യക്തമാക്കി.

ടിംബർലേക്ക്ഹാംപ്റ്റണിൽ പ്രമുഖരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ സാ​ഗ് ഹാർബറിലായിരുന്നു ഉണ്ടായിരുന്നത്. തന്റെ ആറാമത്തെസം​ഗീത ആൽബത്തിന്റെ പ്രചാരണാർത്ഥമുള്ള ​ഗ്ലോബൽ ടൂറിന്റെ ഭാ​ഗമായാണ് അദ്ദേഹം ഇവിടെയെത്തിയിരുന്നത് . അപ്പോൾ പ്രാദേശിക സമയം പുലർച്ചെ 5.37-ഓടെ ടിംബർലേക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു . റോഡിലെ സ്റ്റോപ്പ് ചിഹ്നത്തിലൂടെ വാഹനമോടിച്ചതും വലതുവശം ചേർന്ന് പോകാതിരുന്നതുമാണ് താരത്തിനെ കുരുക്കിയതെന്നാണ് ഔദ്യോ​ഗിക രേഖകളിൽ പറയുന്നത്.

പോലീസ് ഉദ്യോ​ഗസ്ഥർ കാർ നിർത്തിച്ചപ്പോൾ കണ്ണുകൾ ചുവന്നിരുന്നെന്നും മദ്യത്തിന്റെ രൂക്ഷ​ഗന്ധം അനുഭവപ്പെട്ടിരുന്നെന്നും രേഖകളിലുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌തു .അദ്ദേഹത്തിന്റെ നാവ് കുഴഞ്ഞിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ടിംബർലേക്ക് മദ്യപിച്ചിരുന്നതായും തെളിയുകയായിരുന്നു. ബ്രീത്തലൈസർ ടെസ്റ്റിന് ജസ്റ്റിൻ വിസമ്മതിച്ചെന്നും രേഖകളിലുണ്ട്. ജാമ്യത്തിൽ വിട്ടയച്ച താരത്തോട് ജൂലൈ 26-ന് സാ​ഗ് ഹാർബർ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

ജസ്റ്റിൻ ടിംബർNSYNC എന്ന പ്രശസ്തമായ ബാൻഡിന്റെ ഭാ​ഗമായ നടനാണ് . ബാൻഡിനുവേണ്ടി ​ഗാനങ്ങളെഴുതുകയും ചെയ്തിരുന്നത് ജസ്റ്റിൻ ടിംബർ ആയിരുന്നു . മദ്യപിക്കുന്നതിനായി പലരോടും കൈനീട്ടിയിട്ടുണ്ടെന്ന് ടിംബർലേക്ക് മുൻപ് പരസ്യമായി തുറന്നുപറഞ്ഞിരുന്നു. ദ സോഷ്യൽ നെറ്റ് വർക്ക്, ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ് തുടങ്ങിയവയാണ് ടിംബർലേക്ക് അഭിനയിച്ച ചിത്രങ്ങൾ. ഭാര്യ നടി ജസ്സീക്ക ബിയെൽ

 

Leave a Reply

Your email address will not be published. Required fields are marked *