Your Image Description Your Image Description

കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധ. നൂറിലേറെ പേർ ഛർദിയും വയറിളക്കവും .കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിലാണ് ഭക്ഷ്യവിഷബാധ സ്ഥീകരിച്ചത് . കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

രോ​ഗം ജൂൺ ആദ്യമാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ താമസിച്ചു വരുന്ന 340 പേരാണ് ചികിത്സ തേടിയതായി ലഭിച്ചക്കുന്ന വിവരം . ഇതിൽ അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായാണ് വിവരം. വിഷബാധയേറ്റത്‌ കുടിവെള്ളത്തിൽനിന്നാണ് ആണ് ഉയർന്ന് വരുന്ന സംശയം. സംഭവത്തിൽ ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഫ്ലാറ്റിലേക്ക് ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമാണ് ജലം ഉപയോ​ഗിച്ചിരുന്നത് . അതിനാൽ ഈ സാഹചര്യത്തിൽ ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളിൽ ഏതിൽനിന്നാണ് രോ​ഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട് . അതേസമയം ഈ സ്രോതസുകൾ എല്ലാം തന്നെ അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിൽ ജലം ഉപയോഗിച്ചിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *