Your Image Description Your Image Description

 

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജ്ജിതമാക്കാൻ നിർദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സുരക്ഷ ഏജൻസികൾ സംയുക്തമായി നീങ്ങണമെന്ന് യോഗത്തിൽ അമിത് ഷാ നിർദേശിച്ചു.

കശ്മീരിൽ തീവ്രവാദത്തിൻറെ വേരറുക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കശ്മീരിലെ സാഹചര്യം വിലയിരുത്താൻ അമിത് ഷാ യോഗം വിളിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *