Your Image Description Your Image Description

 

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് ചേളന്നൂർ മുതുവാട്ട്താഴം പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മുതുവാട്ട് താഴം പാലത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിലും നരിക്കുനി ഫയർ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയോടെയാണ് പുഴയിൽ 12 അടിയോളം താഴ്ചയിൽ അജയന്റെ മൃതദേഹം കണ്ടത്തെിയത്. കാലിൽ മുഴുവൻ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയിലായിരുന്നു. അത് മുറിച്ചു മാറ്റിയാണ് മൃതദേഹം കരക്കെത്തിച്ചത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.സി. മനോജിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഫയർഫോഴ്സിന്റെ സ്‌കൂബാ ടീമാണ് തിരച്ചിൽ നടത്തിയത്. അഭിലാഷ് നരിക്കുനി, മനുപ്രസാദ് പി. കെ, നിഖിൽ മല്ലിശ്ശേരി എന്നിവരും, നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും തിരച്ചിലിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *