Your Image Description Your Image Description

 

തൃശൂർ: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാൾ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. തൃശൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്ഠൻ. 18ന് രാവിലെ രാവിലെ മുതിർന്ന നേതാക്കളുമായി പ്രശ്നം ചർച്ച ചെയ്യുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.

ഉച്ചതിരിഞ്ഞ് ഭാരവാഹികളുടെ പരാതി കേൾക്കും. പ്രവർത്തകർക്ക് പരാതി നേരിട്ട് നൽകാം. രുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാനുള്ള ചുമതലയാണ് തനിക്കുള്ളതെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ നേതാക്കൾക്ക് ശ്രമിക്കണമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുരപ്പ് തോൽവിക്ക് പിന്നാലെ പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നേതാക്കളുടെയും അണികളുടെയും പരസ്യ പ്രതികരണങ്ങൾ 24 മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരസ്പരമുള്ള വിഴുപ്പലക്കൽ പാടില്ലെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. പരസ്യ പ്രതികരണങ്ങൾക്കും ഡിസിസി മതിലിൽ പോസ്റ്റർ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് ഒ അബ്ദുറഹ്മാനും അനിൽ അക്കരയും ഉൾപ്പെടുന്ന ഉപ സമിതിയെ ചുമതലപ്പെടുത്തിയതായും വി.കെ. ശ്രീകണ്ഠൻ അറിയിച്ചു.

കെ. മുരളീധരൻ പരാതിക്കാരനാവുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിൻറെ പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ് എത്തേണ്ടത്. സുരേഷ് ഗോപി കരുണാകരൻറെ കുടുംബവുമായി അടുപ്പമുള്ളയാൾ. സ്മൃതി കുടീരത്തിൽ പോയി പ്രാഥിക്കുന്നതിലോ തെറ്റ് ഏറ്റുപറയുന്നതിലോ തെറ്റില്ല. രാഷ്ട്രീയത്തിനതീതമായി കരുണാകരൻ ചെയ്ത പ്രവൃത്തികളാണ് കെ. കരുണാകരനെ കേരളത്തിൻറെ പിതാവായി പ്രതിഷ്ടിക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചതെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *