Your Image Description Your Image Description

 

മഞ്ചേരി : ആഗസ്ത് 26 മുതൽ സെപ്തംബർ 1 വരെ മഞ്ചേരിയിൽ നടക്കുന്ന 31 -ാമത് കേരള സാഹിത്യോത്സവ് പ്രചാരണവും പ്രാഥമിക ധനശേഖരണവും ലക്ഷ്യമാക്കി ബുക്കിംഗ് സ്വീകരിച്ച ബലിപെരുന്നാൾ ഭക്ഷ്യ കിറ്റ് ‘പിരിശപ്പൊതി’ ഹൃദയ പൂർവ്വം വരവേറ്റ് കുടുംബങ്ങൾ. പണ്ഡിതർ, ജനപ്രതിനിധികൾ, കലാ സാംസ്കാരിക പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ഒരു പോലെ സ്വീകരിച്ച് ജനകീയ ബുക്കിംഗ് കാമ്പയിനിലൂടെയാണ് പിരിശപ്പൊതി കുടുംബങ്ങൾ ഏറ്റെടുത്തത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് പിരിശപ്പൊതി വീടുകളിലെത്തിയത്. പിരിശപ്പൊതിയിൽ പങ്കാളികളായ കുടുംബങ്ങൾക്ക് പ്രത്യേക സമ്മാനക്കൂപ്പൺ സാഹിത്യോത്സവ് നഗരിയിലൊരിക്കിയ ‘പിശപ്പെട്ടിയിൽ’ നിക്ഷേപിക്കാൻ അവസരമുണ്ട്. പിരിശപ്പൊതി പദ്ധതിയുടെ പൂർത്തീകരണവും സാഹിത്യോത്സവ് സന്ദേശം നൽകിയും സ്വാഗത സംഘം ഭാരവാഹികൾ മാധ്യമ പ്രതിനിധികളുമായി ‘പിരശപ്പെരുന്നാൾ’ സൗഹൃദ സംഭാഷണം മഞ്ചേരി പ്രസ് ക്ലബ്ബിൽ നടന്നു. പ്രസ് ക്ലബ് പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി സാലി മേലാക്കം, സ്വാഗത സംഘം പ്രതിനിധി യു ടി എം ശമീർ, എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ സ്വഫ് വാൻ മുതിരി, ടി എം ശുഹൈബ്, പി സി സൈഫുദ്ധീൻ വിവിധ മാധ്യമ പ്രതിനിധികളായ ബഷീർ കല്ലായി, സി ജമാൽ, കെ ഷാജി, എൻ സി ശരീഫ്, അജ്മൽ, ഷനൂപ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കേരള സാഹിത്യോത്സവ് പിരിശപ്പരാതി എ പി അനിൽകുമാർ എം എൽ എ സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *