Your Image Description Your Image Description

 

ഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ഗോരഖ്പൂരിലായിരിക്കും ഇന്ന് കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഉച്ചക്ക് ശേഷമായിരിക്കും കൂടിക്കാഴ്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോഹൻ ഭഗവതിന്റെ വിമർശനം ചർച്ചയായിരുന്നു. എൻഡിഎയും ഇന്ത്യാമുന്നണിയും ജനത്തെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ വിമർശനം.

പിന്നാലെ, മറ്റൊരു ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും ബിജെപിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തി. രാമന്റെ അനുയായികളായിരുന്നവർ അഹങ്കാരികളായി മാറിയതുകൊണ്ടാണ് സീറ്റ് കുറഞ്ഞതെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ ഒളിയമ്പ്. വിവാദമായതോടെ അദ്ദേഹം നിലപാട് മാറ്റി. ബിജെപി നേതാക്കളോ മറ്റ് ആർഎസ്എസ് നേതാക്കളോ പിന്നീട് ഇത് സംബന്ധിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ല. എന്തായിരിക്കും യോ​ഗിയും ഭാ​ഗവകും ചർച്ച നടത്തുക എന്ന കാര്യത്തിൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റുകൾ ഒറ്റക്ക് നേടുകയെന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണം നടത്തിയ ബിജെപി 240 സീറ്റുകളിലൊതുങ്ങി. നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണ് മോദി സർക്കാർ മൂന്നാമതും അധികാരത്തിലേറിയത്.

Leave a Reply

Your email address will not be published. Required fields are marked *