Your Image Description Your Image Description

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയപ്രകാരം ബിരുദകോഴ്‌സുകൾ പരിഷ്കരിച്ച മാതൃകയിൽ ബിരുദാനന്തരബിരുദ കോഴ്‌സുകളും പുനഃക്രമീകരിക്കുന്നു. ഒരുവർഷ പി.ജി., രണ്ടുവർഷ പി.ജി. കോഴ്‌സിൽ ആദ്യവർഷം പൂർത്തിയാക്കി പഠനം അവസാനിപ്പിക്കൽ (എക്സിറ്റ്) എന്നിങ്ങനെ നാലുതരത്തിൽ കോഴ്‌സുകളെ പുനഃക്രമീകരിക്കാനാണ് യു.ജി.സി.യുടെ തീരുമാനം.

പുതിയ പി.ജി. കോഴ്‌സുകളുടെ പാഠ്യപദ്ധതിയും ക്രെഡിറ്റ് ചട്ടക്കൂടും യു.ജി.സി. വെള്ളിയാഴ്ച പുറത്തിറക്കി. പരിഷ്കാരം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും സർവകലാശാലകളും വരുന്ന അധ്യയനവർഷത്തിൽ നടപ്പാക്കണമെന്നും യു.ജി.സി. നിർദേശിക്കുന്നു.

നാലുവർഷ ബിരുദമാണ് ദേശീയ വിദ്യാഭ്യാസനയം ശുപാർശചെയ്യുന്നത്. കേരളത്തിലുൾപ്പെടെ ഈ അധ്യയനവർഷംമുതൽ ഇത് പ്രാബല്യത്തിൽവരുന്നുണ്ട്. അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി-പി.ജി. കോഴ്‌സുകളും നിലവിലുണ്ട്. ഇതിനുതുടർച്ചയായി നാലുവർഷബിരുദം പൂർത്തിയാക്കിയവർക്കായാണ് ഒരുവർഷ പി.ജി. കോഴ്‌സ്. മൂന്നാംവർഷം ബിരുദപഠനം അവസാനിപ്പിച്ചവർക്കായാണ് ഗവേഷണത്തിലൂന്നിയുള്ള രണ്ടുവർഷ പി.ജി. കോഴ്‌സ്. വിശദവിവരങ്ങൾക്ക് ugc.gov.in കാണുക .

Leave a Reply

Your email address will not be published. Required fields are marked *