Your Image Description Your Image Description

 

ദി ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.ഒ.ജി.എസ്.ഐ.) ഈയടുത്ത കാലത്ത്, പ്രായപൂർത്തിയായ സ്ത്രീകൾ സ്വീകരിക്കേണ്ടതായ അത്യന്താപേക്ഷിതമായ രോഗപ്രതിരോധ കുത്തിവയ്പുകളുടെ ഒരു സമഗ്ര പട്ടികയും ഓരോ പ്രതിരോധ കുത്തിവയ്പിൻറെയും ആവൃത്തിയും ലഭ്യമാക്കുന്ന, വനിതകൾക്കായുള്ള ഒരു സമഗ്ര രോഗപ്രതിരോധ കുത്തിവയ്പു സമയക്രമം അനാച്ഛാദനം ചെയ്തു.

 

രോഗപ്രതിരോധ കുത്തിവയ്പിനെക്കുറിച്ചുള്ള സ്ത്രീകളുടെ അവബോധം ഉയർത്തുന്നതിനും ഇന്ത്യയിലെമ്പാടുമുള്ള സ്ത്രീകളിൽ രോഗപ്രതിരോധ കുത്തിവയ്പിനാൽ പ്രതിരോധിക്കാനാവുന്ന രോഗങ്ങൾ തടയുവാൻ സഹായിക്കുന്നതിനുമായി എഫ്.ഒ.ജി.എസ്.ഐ.യും എം.എസ്.ജി. ഫാർമയും സഹകരിച്ചിരിക്കുന്നു.

 

ഈയടുത്ത കാലത്ത് മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ അഭിനേത്രിയും വനിതകളുടെ ആരോഗ്യ ചാമ്പ്യനുമായ കാജൾ അഗർവാൾ ഈ രോഗപ്രതിരോധ കുത്തിവയ്പു സമയക്രമം അനാച്ഛാദനം ചെയ്തു. അവരോടൊപ്പം എഫ്.ഒ.ജി.എസ്.ഐ. പ്രസിഡൻറ് ഡോ. ജയദീപ് ടാങ്ക്, എഫ്.ഒ.ജി.എസ്.ഐ. സെക്രട്ടറി ജനറൽ ഡോ. മാധുരി പട്ടേൽ, എഫ്.ഒ.ജി.എസ്.ഐ.യുടെ തൊട്ടു മുൻപത്തെ പ്രസിഡൻറും ഫിഗോ (എഫ്.ഐ.ജി.ഒ. ഏഷ്യ-ഓഷ്യാനിയ)യുടെ ഇപ്പോഴത്തെ ട്രസ്റ്റിയുമായ പ്രൊഫ. ഡോ. ഹൃഷികേശ് പൈ, എഫ്.ഒ.ജി.എസ്.ഐ. മുൻ പ്രസിഡൻറ് ഡോ. രേഷ്മാ പൈ, എഫ്.ഒ.ജി.എസ്.ഐ. മുൻ പ്രസിഡൻറും ഐ.എസ്.എ.ആർ. (ഇന്ത്യൻ സൊസൈറ്റി ഓഫ് ആർട്ടിഫിഷ്യൽ റീപ്രൊഡക്ഷൻ) മുൻ പ്രസിഡൻറുമായ ഡോ. നന്ദിത പൽഷെത്കർ, എഫ്.ഒ.ജി.എസ്.ഐ.യ്ക്കു വേണ്ടി ഈ പ്രോജക്ട് നയിക്കുന്ന എഫ്.ഒ.ജി.എസ്.ഐ. ഓങ്കോളജി കമ്മിറ്റി ചെയർപെഴ്സൺ ഡോ. പ്രിയ ഗണേഷ്കുമാർ എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *