Your Image Description Your Image Description

 

കൊച്ചി: കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി കോർപ്പറേറ്റ് ഏജൻസി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കൊട്ടക് ലൈഫിൻറെ അനുയോജ്യമായ ഇൻഷുറൻസ് പദ്ധതികളിലൂടെ മഹീന്ദ്ര ഫിനാൻസിൻറെ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി എംഡി മഹേഷ് ബാലസുബ്രഹ്മണ്യനും മഹീന്ദ്ര ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗൾ റെബെല്ലോയും ചേർന്ന് കരാറിൽ ഒപ്പുവച്ചു.

മഹീന്ദ്ര ഫിനാൻസുമായുള്ള സഹകരണത്തിലൂടെ പുതിയ ആളുകളിലേക്ക് എത്തിച്ചേരുകയാണ് തങ്ങളുടെ ലക്ഷ്യം. മഹീന്ദ്ര ഫിനാൻസിൻറെ ഉപഭോക്തൃ ശൃംഖലയും ലൈഫ് ഇൻഷുറൻസിലെ തങ്ങളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി തങ്ങളുടെ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാനും മഹീന്ദ്ര ഫിനാൻസിൻറെ ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ നൽകാനും കഴിയുമെന്ന് കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എംഡി മഹേഷ് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാനായി കൊട്ടക് ലൈഫുമായുള്ള ഈ തന്ത്രപരമായ സഹകരണത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ട്. വ്യക്തിഗതമായ ഉപഭോക്തൃ അനുഭവം ഉപയോഗിച്ച് കാര്യക്ഷമമായ ഇൻഷുറൻസ് പദ്ധതികൾ ലഭ്യമാക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. ഇന്ത്യയ്ക്ക് ഉത്തരവാദിത്തമുള്ള സാമ്പത്തിക പരിഹാര പങ്കാളിയായി സുസ്ഥിരമായ വളർച്ചയെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹീന്ദ്ര ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗൾ റെബെല്ലോ പറഞ്ഞു.

മഹീന്ദ്ര ഫിനാൻസിൻറെ 1400-ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു നിശ്ചിത കാലയളവിൽ ഈ പദ്ധതികൾ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *