Your Image Description Your Image Description

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.പോലീസ് നടത്തിയ അന്വേഷണത്തിലാണ് തടമ്പാട്ടുതാഴത്ത് റോഡരികിൽ നിർത്തിയിട്ട നിലയിൽ ഓട്ടോ കണ്ടെത്തിയത്. ബാലുശ്ശേരിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്താനാണ് ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയതെന്ന് അന്വേഷണത്തില് വ്യക്തമായി.

കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന മലപ്പുറം സ്വദേശി വിജേഷിൻറെ ഓട്ടോറിക്ഷ കാണാതായത്. പരാതി കിട്ടിയതോടെ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ഇതിനിടയിലാണ് തടമ്പാട്ടുതാഴത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തിയത്. പിന്നാലെ ഓട്ടോറിക്ഷ മോഷ്ടിച്ചവർക്കായി തെരച്ചിൽ തുടങ്ങി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലുശ്ശേരിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്താനായി ഓട്ടോറിക്ഷ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് വ്യക്തമായത്. കടയിൽ നിന്നും മോഷണം നടത്തിയ സാധനങ്ങൾ ഈ ഓട്ടോറിക്ഷയിൽ തടമ്പാട്ടു താഴത്ത് എത്തിച്ചു. അവിടെ നിന്നും മറ്റൊരു വാഹനത്തിലേക്ക് സാധനങ്ങൾ മാറ്റിയ ശേഷം ഓട്ടോറിക്ഷ റോഡരികിൽ ഉപേക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *