Your Image Description Your Image Description

പാലക്കാട്: മയിലിനെ വെടിവെച്ചുകൊന്ന ശേഷം പാചകംചെയ്ത് ഭക്ഷിക്കുകയും അതിന്റെ ഇറച്ചി സൂക്ഷിക്കുകയും ചെയ്ത സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു .കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെവീട്ടില്‍ രാജേഷ് (41), രമേഷ് (41) എന്നിവരാണ്ചെ യ്തത് .

കഴിഞ്ഞദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്‌ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. സനൂപ്, പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നീ അന്വേഷണ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

അന്വേഷണത്തനൊടുവിൽ പാചകംചെയ്ത നിലയിലുള്ള മയിലിറച്ചി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.യ്ക്ക് മുന്നിലെത്തി ഒളിവിലായിരുന്ന പ്രതികള്‍
കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി കുണ്ടംപൊട്ടി ഭാഗത്ത് പോയി തെളിവെടുപ്പ് നടത്തുകയായിരുന്നു . അവിടെ സമീപത്ത് നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട് . സംഭവത്തിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കൂടാതെ ഇതിൽ പെട്ട മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയെന്നാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അറിയിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *