Your Image Description Your Image Description

മലപ്പുറം: അ​രീ​ക്കോ​ട് കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോൺ​ഗ്രസ് പിന്തുണയോടെ സിപിഎമ്മിന് വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗ് സ്ഥാനാർഥിയെ തോൽപ്പിച്ചാണ് സിപിഎം വിജയിച്ചത്. ആ​റാം വാ​ർ​ഡ് അം​ഗം സു​നി​ത കു​മാ​രി​യെ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​സ്‍ലിം ലീ​ഗു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഷ​ഹ​ർ​ബാ​ൻ ഷെ​രീ​ഫ് ക​ഴി​ഞ്ഞ ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

19 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ 9 അം​ഗങ്ങളുള്ള മുസ്ലിം ലീ​ഗിനാണ് ഭൂരിപക്ഷം. സിപിഎമ്മിന് ഏഴും കോൺ​ഗ്രസിന് മൂന്നും അം​ഗങ്ങളാണുള്ളത്. വൈ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‍ലിം ലീ​ഗി​ലെ ഫൗ​സി​യ സി​ദ്ദീ​ഖി​നും സി.​പി.​എ​മ്മി​ലെ സു​നി​ത കു​മാ​രി​ക്കും ഒ​മ്പ​തു വീ​തം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രു എ​ൽ.ഡി.​എ​ഫ് അം​ഗ​ത്തി​ന്റെ വോ​ട്ട് അ​സാ​ധു​വാ​യി. ഇ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് സു​നി​ത കു​മാ​രി​യെ വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കോൺ​ഗ്രസിന്റെ മൂന്ന് വോട്ടുകളും സിപിഎമ്മിന് ലഭിച്ചു. സം​ഭ​വ​ത്തി​ൽ എം.എ​ൽ.എ​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എ.​പി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യി​ല്ല. ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കി​യെങ്കിലും പരാജയപ്പെട്ടു. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യി​ൽ സി.​പി.​എ​മ്മി​ന് വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​ഭി​ച്ച​ത് മു​സ്‍ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *