Your Image Description Your Image Description

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.

എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് സി.എം.ആർ.എൽ, എം.ഡിയും സി.എഫ്.ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ടെന്നും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമായതിനാൽ തള്ളണമെന്നുമാണ് ഇ.ഡി അറിയിച്ചിട്ടുള്ളത്.

ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു എന്നും ഇ ഡി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *