Your Image Description Your Image Description

കൊച്ചി: വഞ്ചനക്കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന്​ ഹരജി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയാണ്​ ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി മാറ്റിയത്​.

വഞ്ചനക്കേസിൽ പ്രതികളുടെ അറസ്റ്റ് സ്റ്റേ ചെയ്ത്​ നേരത്തെ പുറ​പ്പെടുവിച്ച ഉത്തരവ് കോടതി 12 വരെ നീട്ടിയിട്ടുണ്ട്. സിനിമക്ക്​ ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്​.

മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്. ഗുരുതര സാമ്പത്തിക തട്ടിപ്പാണ്​ ഹരജിക്കാർ നടത്തിയതെന്ന്​ ചൂണ്ടിക്കാട്ടി മരട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സൗബിന്‍റെ പിതാവും നിർമാതാവുമായ ബാബു ഷാഹിറും കേസിൽ പ്രതിയാണ്​.

Leave a Reply

Your email address will not be published. Required fields are marked *