Your Image Description Your Image Description

കൊട്ടിയം: കാൽ വഴുതി കുളത്തിൽ വീണ ഏഴുവയസുകാരനും മരിച്ചു. മൈലാപ്പൂർഅൽഹംദുലില്ലായിൽ അനീസ്-ഹയറുന്നീസ ദമ്പതികളുടെ മകൻ അഹിയാൻ ആണ് മരിച്ചത്. അഹിയാന്റെ മൂത്ത സഹോദരനായ ഫർസീൻ(12) വെള്ളിയാഴ്ച മരിച്ചിരുന്നു. ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലാണ് കുട്ടികൾ വീണത് .

മരിച്ച കുട്ടികളുടെ മാതാവ് അപകടം നടന്ന സ്ഥലത്തിനടുത്ത് ബേക്കറി കട നടത്തുകയാണ്. കുട്ടികൾ ബേക്കറിയിലെത്തിയ സമയത്ത് മൂത്രമൊഴിക്കാൻ പോവുകയായിരുന്നു. അപ്പോൾ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.ഉടനെ സഹോദരനെ രക്ഷിക്കാൻ വേണ്ടി ഫർസീൻ പിന്നാലെ എടുത്ത് ചാടിയെങ്കിലും രണ്ടുപേരും വെള്ളത്തിൽ മുങ്ങിപോകുകയായിരുന്നു .

അപകടം നടക്കുന്ന സമയത്ത് സമീപത്തായി ആരും തന്നെ ഉണ്ടായിരുന്നില്ല . എന്നിട്ട് കുറച്ച് കഴിഞ്ഞ് അവിടെ എത്തിയ അന്തർസംസ്ഥാന തൊഴിലാളിയാണ് കുട്ടികളുടെ ചെരിപ്പ് കരയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടെത്തിയത് . ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെപുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരിച്ചിരുന്നു . ശനിയാഴ്ച പുലർച്ചെ അഹിയാനും മരിച്ചു. മരിച്ച ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർഥികളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *