Your Image Description Your Image Description

കൊച്ചി: ഹിമാലയ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റ് മലയാളി മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത് . വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ (പഴയ അലഹബാദ്) വെച്ചാണ് സംഭവം. പെരുമ്പാവൂരില്‍നിന്ന് ഹിമാലയ യാത്രയ്ക്കായി ഉണ്ണിക്കൃഷ്ണന്‍ ഒരാഴ്ച മുമ്പാണ് പുറപ്പെട്ടത്.

പ്രയാഗ്‌രാജിലെ ആശുപത്രിയിലാണ് ഇപ്പോൾ ഉണ്ണികൃഷ്ണന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് . നടപടികള്‍ പൂര്‍ത്തിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും.

Leave a Reply

Your email address will not be published. Required fields are marked *