Your Image Description Your Image Description

റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ടാണ് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തിയത്. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചു.

അതേസമയം കേരളത്തില്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) വിഭാഗത്തില്‍ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയര്‍ഫൈബര്‍ സേവനം ആധിപത്യം തുടരുകയാണ്. സംസ്ഥാനത്ത് ജിയോ എയര്‍ഫൈബര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാര്‍ച്ചിലെ 107187 ല്‍ നിന്ന് ഏപ്രിലില്‍ 112682 ആയി ഉയര്‍ന്നു. 2025 ഏപ്രിലില്‍ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളര്‍ച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റര്‍ ജിയോ ആണെന്ന് കമ്പനി പറയുന്നു.

55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേര്‍ത്തത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റര്‍ ലൊക്കേഷന്‍ രജിസ്റ്റര്‍) കണക്കില്‍ 50 ലക്ഷത്തിലധികം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത്. കൂടാതെ വിഐ, ബിഎസ്എന്‍എല്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. ദേശീയ തലത്തില്‍, 60.14 ലക്ഷത്തിലധികം വരിക്കാരുമായി 82% വിപണി വിഹിതത്തോടെ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് വിപണിയിലും ജിയോ മുന്നിലാണ്. 2025 ഏപ്രില്‍, മൊത്തത്തിലുള്ള ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയ്ക്ക് ഒരു റെക്കോര്‍ഡ് മാസമായിരുന്നു. ജിയോയുടെ വയര്‍ലൈന്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സേവനങ്ങള്‍ വഴി ഏകദേശം 9.10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts