Your Image Description Your Image Description

ഒരു മണിക്കൂറിൽ ഭൂകമ്പ പരമ്പര, നടുക്കുന്ന 5 ഭൂകമ്പങ്ങളിൽ വിറച്ചിരിക്കുകയാണ് ജനങ്ങൾ.ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു.റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ, കംചാട്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങൾ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകി.

ഇതേത്തുടർന്ന് തീരദേശ വാസികളോട് തീരത്ത് നിന്ന് മാറി താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഹവായിയിൽ പ്രത്യേക സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പമുണ്ടായതെന്നാണ് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ ആദ്യം 6.7 എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 7.4 ആയി പുതുക്കി.

Related Posts