Your Image Description Your Image Description

2030ഓടെ ചന്ദ്രനിൽ ആണവ നിലയം സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചാന്ദ്ര ഉപരിതലത്തിൽ മനുഷ്യന് സ്ഥിരം താവളമൊരുക്കുകയെന്ന പദ്ധതിയുടെ ഭാഗമാണിത്.

ചൈനയും റഷ്യയും സമാന പദ്ധതികൾ ആലോചിക്കുന്നുവെന്നും അവരും സ്വന്തം മേഖലകൾ പ്രഖ്യാപിക്കുമെന്നും നാസ ഇടക്കാല മേധാവി സീൻ ഡഫി പറഞ്ഞു. എന്നാൽ, നാസക്ക് ഫണ്ട് ഗണ്യമായി കുറച്ച് ട്രംപ് സർക്കാർ കുരുക്ക് മുറുക്കുന്നതിനിടെ എങ്ങനെ പ്രായോഗികമാകും എന്ന സംശയം നിലനിൽക്കുന്നുണ്ട്.ചുരുങ്ങിയത് 100 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള നിലയം സ്ഥാപിക്കാൻ ഡഫി കമ്പനികളിൽനിന്ന് ആലോചന ക്ഷണിച്ചിട്ടുണ്ട്. സാധാരണ കാറ്റിൽ ചലിക്കുന്ന ടർബൈനുകൾ രണ്ടും മൂന്നും മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നിരിക്കെയാണ് വളരെ ചെറിയ നിലയം നിർമിക്കുന്നത്.

Related Posts