Your Image Description Your Image Description

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ദീൻ (53) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. 32 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു.

പിതാവ്: സൈനുദ്ദീൻ (പരേതൻ), മാതാവ്: മിസ്രി, ഭാര്യ: നസീമ, മക്കൾ: ഫായിസ്, അഫ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് ചിങ്ങത്ത്, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവർ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *