Your Image Description Your Image Description

ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ പ്രദേശത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 75 പേരാണ് പ്രളയത്തിൽ മരിച്ചത്. കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴക്കെടുതിയിൽ ഇരുനൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ 541 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് അധികൃതർ അറിയിക്കുന്നത്. ആയിരം ഹെക്ടർ കൃഷിയിടം വെള്ളം കയറി നശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ദുരിതാശ്വാസ, നഷ്ടപരിഹാര നടപടികൾ പ്രഖ്യാപിച്ചു, അതേസമയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിൽ ദുരന്ത നിവാരണ സംഘങ്ങൾ പ്രവർത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts