Your Image Description Your Image Description

48വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം പാകിസ്താനിലെ മഞ്ഞുമലയിൽ നിന്ന് കണ്ടെടുത്തു. സുപത് താഴ് വരയിലൂടെ സഞ്ചരിക്കവെ ഹിമപാതത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നസീർ ഉദ്ദീൻ എന്നയാളുടെ മൃതദേഹമാണ് വർഷങ്ങൾക്കു ശേഷം കണ്ടെത്തിയത്.

മഞ്ഞിനുള്ളിലായിരുന്നതിനാൽ മൃതദേഹം അഴുകിയിരുന്നില്ല. പോക്കറ്റിനുള്ളിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മഞ്ഞു മലക്ക് സമീപം സഞ്ചരിക്കവെ പ്രദേശവാസിയായ ഉമർഖാനും സുഹൃത്തുക്കളുമാണ് മൃതദേഹം മഞ്ഞിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തന്‍റെ കുടുംബവുമൊത്ത് നാട്ടിൽ നിന്ന് പാലായനം ചെയ്യുന്നതിനിടെയാണ് ഹിമ പാതത്തിൽപ്പെട്ട് നസീറിനെ കാണാതാകുന്നതെന്ന് ഉമർ പറയുന്നു.

Related Posts