Your Image Description Your Image Description

റിയാദ്: റിയാദ് നഗരത്തിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തി നടത്തിവന്ന മൂന്ന് പേർ അറസ്റ്റിലായി. പ്രവാസി യുവതികളായ മൂന്ന് പേരെയാണ് റിയാദ് പോലീസ് പിടികൂടിയത്. മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധയിലാണ് മൂന്ന് പ്രവാസി സ്ത്രീകളെ പിടികൂടിയത്. അറസ്റ്റിലായ യുവതികൾ ഏത് രാജ്യക്കാരാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായ മൂന്ന് യുവതികളും തൊഴിൽ വിസയിൽ എത്തി വേശ്യാവൃത്തി നടത്തുകയായിരുന്നു എന്നാണ് വിവരം. തലസ്ഥാന നഗരത്തിൽ ഇവർ പ്രത്യേകം ഫ്ലാറ്റ് എടുത്തായിരുന്നു നിയമവിരുദ്ധ പ്രവർത്തനം നടത്തിവന്നിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *