Your Image Description Your Image Description

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ റ​ഷ്യ​യി​ലേ​ക്ക്​ ഇ​നി നേ​രി​ട്ട്​ പ​റ​ക്കാം. റി​യാ​ദി​നും മോ​സ്​​കോ​​​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള ആ​ദ്യ വി​മാ​ന സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർസ്​പോ​ർ​ട്ടി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ച്​ സൗ​ദി വി​മാ​ന ക​മ്പ​നി​ ഫ്ലൈ​നാ​സി​​ന്റെ ആ​ദ്യ വി​മാ​നം മോ​സ്​​കോ നു​കോ​വോ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പ്പോ​ർ​ട്ടി​ലി​റ​ങ്ങി​യ​പ്പോ​ൾ പി​റ​ന്ന​ത്​ പു​തി​യ ച​രി​ത്രം.

ആ​ഴ്​​ച​യി​ൽ മൂ​ന്നു​ വി​മാ​ന​ങ്ങ​ൾ​ സ​ർ​വി​സ്​ ന​ട​ത്തും. സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും ത​മ്മി​ൽ ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യും വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​ദി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച പ​റ​ന്നു​യ​ർ​ന്ന വി​മാ​നം റ​ഷ്യ​യി​ലെ​ത്തി​യ​പ്പോ​ൾ നു​കോ​വോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​ല​ധാ​ര ന​ട​ത്തി ഊ​ഷ്​​മ​ള വ​ര​വേ​ൽ​പാ​ണ്​ ന​ൽ​കി​യ​ത്.

Related Posts