Your Image Description Your Image Description

സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്. 2023 – ല്‍ നല്‍കിയ ലൈസന്‍സുകളുടെ എണ്ണം 2,300 ആയിരുന്നെങ്കില്‍ 2024 ല്‍ 4,400 ആയി ഉയര്‍ന്നുവെന്ന് ടൂറിസം മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ റസാമ പറഞ്ഞു.

മേഖലയിലെ ടൂറിറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ആവശ്യമായ ലൈസന്‍സുകള്‍ നേടാന്‍ പ്രാപ്തമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഫലമാണ് ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം എന്ന് മുഹമ്മദ് അല്‍ റസാമ കൂട്ടിച്ചേര്‍ത്തു. അത്രയേറെ വളര്‍ച്ചയിലാണ് സൗദിയിലെ ടൂറിസം മേഖല.

കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി സൗദി അറേബ്യയുടെ ടൂറിസം വ്യവസായം അഭിവൃദ്ധി പ്രാപിക്കുന്നുണ്ട്. 2019 ല്‍ ആരംഭിച്ച ഒരു സംവിധാനത്തിന് കീഴില്‍ നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ നല്‍കിയതത് ഇതിനുദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts