Your Image Description Your Image Description

വാ​ഹ​നമോടി​ക്കു​ന്ന​വ​ർ ഹോ​ണു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ സൗ​ദി ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ഴി​കെ ഹോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ട്രാ​ഫി​ക് ലം​ഘ​ന​മാ​ണെ​ന്നും ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ത്തി​ന് 150 റി​യാ​ൽ മു​ത​ൽ 300 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത് ന​ഗ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശ​ബ്​​ദ​മ​ലി​നീ​ക​ര​ണം കു​റ​ക്കുന്ന​തി​നും സ​ഹാ​യി​ക്കും.

മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ൽ ഹോ​ണു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്ക​രു​തെ​ന്നും ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വു​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ കു​റ​ക്കുമെ​ന്നും കൂ​ടു​ത​ൽ അ​ച്ച​ട​ക്ക​വും ആ​ദ​ര​ണീ​യ​വു​മാ​യ ഡ്രൈ​വി​ങ്​ അ​ന്ത​രീ​ക്ഷ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ ഊ​ന്നി​പ്പ​റ​ഞ്ഞു.

Related Posts