Your Image Description Your Image Description

സൗ​ദി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ​ക​ളോ വി​ഡി​യോ​ക​ളോ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്.  മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം സ​പ്പോ​ർ​ട്ട് ലേ​ബ​ർ സ​ർ​വി​സു​ക​ൾ​ക്കാ​യി നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ത​സ്സിനെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന വാ​ക്കു​ക​ളോ ശൈ​ലി​ക​ളോ പ​ര​സ്യ​ത്തി​ൽ ഉ​ണ്ടാ​ക​രു​തെ​ന്നും​ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

തെ​റ്റാ​യ ഓ​ഫ​ർ, പ്ര​സ്താ​വ​ന അ​ല്ലെ​ങ്കി​ൽ ക്ലെ​യിം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​തോ ഉ​പ​ഭോ​ക്താ​വി​നെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ വ​ഞ്ചി​ക്കു​ക​യോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തോ ആ​യ പ​ര​സ്യ​ങ്ങ​ളും പാ​ടി​ല്ലെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​ക്രൂ​ട്ട്മെ​ന്റ്​ പോ​ർ​ട്ട​ലാ​യ ‘ഇ​സ്​​തി​ലാ’​യി​ൽ ആ​രം​ഭി​ച്ച ‘സ​പ്പോ​ർ​ട്ട്​ ലേ​ബ​ർ സ​ർ​വി​സ്​ അ​ഡ്വർ​ടൈ​സ്​​മെ​ന്റ്​’ എ​ന്ന​തി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Related Posts