Your Image Description Your Image Description

കെ​ട്ടി​ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള​ള അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള കു​ഴി​യെ​ടു​ക്ക​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കീ​ട്ട് ആ​റ്​ വ​രെ മാ​ത്ര​മേ പാ​ടു​ള്ളൂ​വെ​ന്ന്​ റി​യാ​ദ് മേ​ഖ​ല ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് സെ​ന്റ​ർ ഔ​ദ്യോ​ഗി​ക വ​ക്താ​വ് സാ​ലി​ഹ് അ​ൽ​സു​വൈ​ദ് പ​റ​ഞ്ഞു.

2025 ആ​ഗ​സ്റ്റ് ഏ​ഴ്​ വ്യാ​ഴാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ‘ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് കോ​ഡ്’ സം​ബ​ന്ധി​ച്ച്​ റി​യാ​ദി​ലെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.​ പു​തി​യ ‘ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് കോ​ഡ്’ പ്ര​കാ​രം രാ​ത്രി​യി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ നി​രോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ൽ​സു​വൈ​ദ്​ പ​റ​ഞ്ഞു.

Related Posts