Your Image Description Your Image Description

ബ്രോ​യ്‌​ല​ർ കോ​ഴി​ക​ളു​ടെ സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ബ​യോ​ടെ​ക് ക​രാ​ർ നി​ല​വി​ൽ വ​ന്നു. സു​സ്ഥി​ര ഇ​റ​ച്ചി​ക്കോ​ഴി ഉ​ൽ​പ്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​ന് നാ​ഷ​ന​ൽ ലൈ​വ്‌​സ്​​റ്റോ​ക്ക്, ആ​ഗോ​ള ബ​യോ​ടെ​ക് സ്ഥാ​പ​ന​മാ​യ ഫേ​ജ്ഗാ​ർ​ഡു​മാ​യും പ്ര​മു​ഖ കോ​ഴി​യി​റ​ച്ചി ഉ​ത്പാ​ദ​ക​രാ​യ ത​ന്മി​യ ഫു​ഡ് ക​മ്പ​നി​യു​മാ​യും ചേ​ർ​ന്ന് ധാ​ര​ണ​പാ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.

മ​ന്ത്രി മ​ൻ​സൂ​ർ അ​ൽ​മു​ഷൈ​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​പ്പു​വെച്ച ധാ​ര​ണ​പ​ത്രം പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​മാ​യും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും മ​ത്സ​ര​ശേ​ഷി​യും മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ നീ​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​ണ്. ധാ​ര​ണ​പ​ത്ര പ്ര​കാ​രം ഫേ​ജ്ഗാ​ർ​ഡ് പ്രാ​ദേ​ശി​ക ഏ​ജ​ന്റാ​യ പോ​ർ​ട്ടാ​ലി​സ് കാ​പി​റ്റ​ൽ വ​ഴി ത​ങ്ങ​ളു​ടെ ബ​യോ​ടെ​ക്നോ​ള​ജി ത​ൻ​മി​യ ഫു​ഡ് ക​മ്പ​നി​ക്ക് ന​ൽ​കും. അ​വ​ർ സൗ​ദി വി​പ​ണി​യി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ട​പ്പാ​ക്കും.

Related Posts