Your Image Description Your Image Description

സൗദിയില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിക്കും. രാത്രിയോടെ ബോട്ടുകള്‍ മത്സ്യ ബന്ധനത്തിനായി ആഴക്കടലിലേക്ക് തിരിക്കും. നാളെ മുതല്‍ മത്സ്യ വിപണിയില്‍ ചെമ്മീന്‍ ചാകരക്ക് തുടക്കമാകും. തമിഴ്നാട്, ആന്ദ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളില്‍ ഭൂരിഭാഗവും.

സൗദിയിലെ മത്സ്യ ബന്ധനത്തിന്‍റെ മുഖ്യ കേന്ദ്രങ്ങളായ ജുബൈല്‍, ദമ്മാമിലെ ഖത്തീഫ് ഭാഗങ്ങളില്‍ നിന്നാണ് ബോട്ടുകള്‍ പുറപ്പെടുക. ഏറെ പ്രതീക്ഷയുമായാണ് തൊഴിലാളികള്‍ കടലിലേക്ക് തിരിക്കുന്നത്. ഇന്ത്യകാരായ രണ്ടായിരത്തിലധികം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ട്രോളിംഗ് നിരോധത്തിന് ശേഷം ചെമ്മീന്‍ ചാകര തേടിയാണ് ആദ്യ യാത്ര. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടലില്‍ തങ്ങിയാണ് തിരിച്ചു വരവ്.

Related Posts