Your Image Description Your Image Description

തീ​ർ​ഥാ​ട​ക​ർ​ക്ക്​ പു​തി​യ നി​യ​മം അ​നു​സ​രി​ച്ചു​ള്ള താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നാ​ല്​ ഉം​റ സ​ർ​വി​സ്​ ക​മ്പ​നി​ക​ളെ സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ള്‍ വ​രു​ത്തി​യ​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ച്ച​തി​നു​മാ​ണ്​ ലൈ​സ​ന്‍സു​ക​ള്‍ സ​സ്‌​പെ​ന്‍ഡ് ചെ​യ്​​ത​ത്.

ഈ ​ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ മ​റ്റ്​ ഉം​റ സ​ർ​വി​സ്​ ക​മ്പ​നി​ക​ള്‍ക്ക് പി​ഴ ചു​മ​ത്തി. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​ന്റെ ലൈ​സ​ൻ​സ്​ നേ​ടി​യി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്ട്​​മെൻറു​ക​ൾ, വി​ല്ല​ക​ൾ തു​ട​ങ്ങി​യ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട രേ​ഖ​ക​ൾ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ‘നു​സു​ക്​ മ​സാ​ർ’ പ്ലാ​റ്റ്​​ഫോ​മി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ലും അ​ത​നു​സ​രി​ച്ചു​ള്ള താ​മ​സ​സൗ​ക​ര്യം ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി ന​ൽ​കാ​ത്ത​തി​നു​മാ​ണ്​ നാ​ല്​ ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts