Your Image Description Your Image Description

തിയറ്ററുകളിൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ആഘോഷ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് ആണ്. സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്‌ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ആലാപനം.

പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യൻ സെൻസേഷണൽ സിംഗർ ദീപക് ബ്ലൂവും മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്‌ണനും ഈ ആഘോഷ ഗാനത്തിൽ ഒരുമിക്കുമ്പോൾ പ്രേക്ഷകന് ഈ ഗാനത്തിന്റെ ഗാനാസ്വാദനത്തിൽ മികവേറും എന്നുറപ്പാണ്. മലയാളത്തനിമ ചോർന്നു പോകാതെ മറ്റു ഭാഷകളുടെ ഗാനങ്ങളോടൊപ്പം കിട പിടിച്ചു നിൽക്കുന്ന ഒരു പവർഫുൾ ഗാനമാണ് സുമതി വളവിന്റെതായി ഇന്ന് റിലീസായത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

Related Posts