Your Image Description Your Image Description

സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തെ അപലപിച്ച് ബഹ്റൈൻ. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സിറിയൻ അറബ് സർക്കാറിനും ബഹ്റൈൻ അനുശോചനം അറിയിച്ചു.

പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിറയക്കുള്ള ഐക്യദാർഢ്യവും രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതക്കുമുള്ള പിന്തുണയും മന്ത്രാലയം അറിയിച്ചു. സമാധാനം തകർക്കുന്നതും, ഭയം പരത്തുന്നതും, എല്ലാ മതപരവും ധാർമികവും മാനുഷികവുമായ മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതുമായ, പ്രത്യേകിച്ച് ആരാധനാലയങ്ങളെയും നിരപരാധികളായ മനുഷ്യരെയും ലക്ഷ്യമിടുന്ന എല്ലാ ആക്രമണങ്ങളെയും ഭീകരതയെയും ശക്തമായി നിരസിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *