Your Image Description Your Image Description

യാത്രക്കാർക്ക് മികച്ച സൗകര്യം ഏർപ്പെടുത്തിയതിനു സായിദ് രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) ലെവൽ 3 അംഗീകാരം. . എസിഐയുടെ കസ്റ്റമർ എക്സ്പീരിയൻ അക്രഡിറ്റേഷൻ പരിപാടിയുടെ ഭാഗമായാണ് അംഗീകാരം. നേരത്തെ ലെവൽ 1, 2 അംഗീകാരവും വിമാനത്താവളം നേടിയിരുന്നു. യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ പരിഗണിച്ചാണ് എസിഐ അംഗീകാരം നൽകുന്നത്.

ഈ വർഷം ആദ്യ പകുതിയിൽ 1.55 കോടി യാത്രക്കാരെയാണ് സായിദ് വിമാനത്താവളം സ്വീകരിച്ചത്. മുൻ വർഷത്തേക്കാൾ 28.1% അധികമാണിത്. വളർച്ചയ്ക്കൊപ്പം സേവനത്തിന്റെ നിലവാരവും ഉറപ്പുവരുത്തുന്നതിനുള്ള അംഗീകാരമാണ് ലഭിച്ചതെന്നു വിമാനത്താവളം മാനേജിങ് ഡയറക്ടറും സിഇഒയുമായ എലിന സൊർലിനി പറഞ്ഞു. ഓരോ യാത്രക്കാരന്റെയും ആവശ്യങ്ങളെ അടുത്തറിയുന്നതിനും വിമാനത്താവളത്തിലെ സൗകര്യങ്ങൾ വ്യക്തിഗത അനുഭവമാക്കുന്നതിനും പ്രത്യേക ശ്രദ്ധയാണ് അധികൃതർ നൽകുന്നതെന്നും അവർ പറഞ്ഞു.

Related Posts