Your Image Description Your Image Description

ന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 8 ബീറ്റാ പ്രോഗ്രാം പ്രഖ്യാപിച്ച് സാംസങ്. അതെസമയം, വണ്‍ യുഐ 8 ന്റെ സ്റ്റേബിള്‍ പതിപ്പ് സാംസങിന്റെ ഫോള്‍ഡബിള്‍ മോഡലുകളായ ഗാലക്സി സെഡ് 7 ഫോള്‍ഡ്, ഫ്ളിപ്പ് 7 എന്നിവയിലാണ് ആദ്യമെത്തുക. ഗൂഗിളുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട എഐ അധിഷ്ഠിത അപ്ഗ്രേഡുകളുമായാണ് പുതിയ ഒഎസ് എത്തുക.

യുഎസ്, യുകെ, ജര്‍മനി, ദക്ഷിണ കൊറിയ ഉള്‍പ്പടെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് 16 അധിഷ്ഠിത ബീറ്റാ അപ്ഡേറ്റ് പുറത്തിറക്കുക. ഗാലക്സി എസ്25, എസ്25പ്ലസ്, എസ്25 അള്‍ട്ര എന്നിവയില്‍ മാത്രമാണ് ബീറ്റാ വേര്‍ഷന്‍ എത്തുക എന്നാണ് സാംസങ് പറയുന്നത്. സാംസങ് മെമ്പര്‍ ആപ്പില്‍ നിന്ന് ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

മള്‍ട്ടി മോഡല്‍ എഐ കഴിവുകള്‍, ഒപ്റ്റിമൈസ് ചെയ്ത യൂസര്‍ ഇന്റര്‍ഫെയ്സ്, മെച്ചപ്പെട്ട നേറ്റീവ് ആപ്പുകള്‍, അത്യാധുനിക കണക്ടിവിറ്റി സൗകര്യങ്ങള്‍ എന്നിവയായിരിക്കും വണ്‍ യുഐ8 ന്റെ മുഖ്യസവിശേഷതകള്‍. ബീറ്റാ പ്രോഗ്രാമില്‍ താത്പര്യമുള്ളവര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഡേറ്റ ബാക്ക് അപ്പ് ചെയ്തിരിക്കണം. നിറയെ ബഗ്ഗുകള്‍ ഉള്ള പതിപ്പായിരിക്കും ബീറ്റാ പതിപ്പ്. പരീക്ഷണാര്‍ത്ഥം മാത്രമേ അത് ഉപയോഗിക്കാനാവുകയള്ളൂ. എസ് 25 സീരീസിന് പുറമെ താഴെ കാണുന്ന ഫോണുകളിലും വണ്‍യുഐ 18 അപ്ഡേറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Galaxy S23, S23+, S23 Ultra, S23 FE
Galaxy S22, S22+, S22 Ultra
Galaxy S21 FE
Galaxy Z Fold 7, Z Flip 7
Galaxy Z Fold 6, Z Flip 6
Galaxy Z Fold 5, Z Flip 5
Galaxy Z Fold 4, Z Flip 4
Galaxy A33, A53, A73
Galaxy A14, A24, A34, A54
Galaxy A15, A25, A35, A55
Galaxy A06, A16
Galaxy A26, A36, A56

Leave a Reply

Your email address will not be published. Required fields are marked *

Related Posts