Your Image Description Your Image Description

സമൂഹ മാധ്യമങ്ങളിൽ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന വ്യക്തിയെ വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ജീവിത പങ്കാളിയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകൾ വഴി തന്നെ അപമാനിക്കുന്നതെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രം സ്റ്റോറിയിൽ കുറിച്ചു.

‘എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന മിക്ക അക്കൗണ്ടുകളിലും ഇവർ മോശമായ കമന്റുകൾ ഇടുന്നുണ്ട്. നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുമായിരുന്നു. ഞാൻ അവരെ ബ്ലോക്ക് ചെയ്യുന്നത് തുടർന്നു. വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെ ചെയ്യുന്നത് ആരാണെന്ന് ഞാൻ കണ്ടെത്തിയത്, പക്ഷേ അവൾക്ക് ഒരു ചെറിയ മകനുള്ളതിനാൽ പ്രതികരിച്ചില്ല. പക്ഷേ അവരുടെ ചിത്രത്തിലെ ആ ഫിൽട്ടർ പോലും അവൾ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നതും 2018 മുതൽ എന്റെ നേരെ തുപ്പുന്നതുമായി വിഷം മറയ്ക്കാൻ പര്യാപ്തമല്ല’ -സുപ്രിയ കുറിച്ചു.

Related Posts