Your Image Description Your Image Description

കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 30 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 71600 രൂപയായി. ഗ്രാമിന് 8950 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിനാലാണ് കേരളത്തിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില 3309 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *