Your Image Description Your Image Description

ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ബ​ഹ്റൈ​നി​ൽ പു​തി​യ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു. ഗ​ൾ​ഫ് സി​റ്റി ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ പു​ത്ത​ൻ മാ​ലി​ന്യ ട്ര​ക്കു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മെ, പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ക്ഷ്യ​പ​ത്ര​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ക​ണ്ടെ​യ്ന​റു​ക​ളും പു​തി​യ റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും ലോ​ഞ്ചി​ന്റെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം മൊ​ത്തം 300 റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഇ​തി​ൽ 150 ബി​ന്നു​ക​ൾ ത​ല​സ്ഥാ​ന​ത്തും മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ലു​മാ​യി​രി​ക്കും സ്ഥാ​പി​ക്കു​ക. പു​തി​യ 1,100 ലി​റ്റ​ർ ശേ​ഷി​യു​ള്ള പ്ലാ​സ്റ്റി​ക് ബി​ന്നു​ക​ൾ ഉ​യ​ർ​ന്ന ഈ​ടു​നി​ൽ​പ്പു​ള്ള​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts