Your Image Description Your Image Description

ശരീരഭാരം കുറയ്ക്കാനായി സോഷ്യൽ മീഡിയ ടിപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് സമൂഹത്തിൽ കൂടിയിട്ടുണ്ട്. ജിമ്മിൽ പോകുന്നതിന് മുമ്പ് വീട്ടിൽ ഒരു പരീക്ഷണം നടത്തുന്നവരാണ് മിക്കവരും. പലപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കുന്ന ട്രെൻഡുകൾ പിന്തുടരുകയും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അറിയാതെ ആശയക്കുഴപ്പത്തിലായി നിക്കുന്നവരാണ് പലരും. എന്നാൽ ഏറ്റവും ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച് ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍.

‘മൈ ലൈഫ് ബൈ എഐ’ എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്. ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ചാറ്റ്ജിപിടിയെ പേഴ്‌സണല്‍ അസിസ്റ്റന്റാക്കി 27 കിലോ കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ആര്‍തര്‍ എന്ന വെര്‍ച്വല്‍ എഐ പരിശീലകന്റെ സഹായത്തോടെയാണ് ആറ് മാസംകൊണ്ട് ഈ നേട്ടം ഉണ്ടാക്കിയതെന്ന് യൂട്യൂബര്‍ പറയുന്നത്. ഇതിന് മുന്‍പ് പല ആളുകളും ഇതേ മാര്‍ഗ്ഗം ഉപയോഗിച്ച് ശരീരഭാരം കുറച്ചതായി അവകാശപ്പെട്ടിരുന്നു.

തന്റെ വാരാന്ത്യങ്ങള്‍ ബര്‍ഗര്‍, ഫ്രൈകള്‍, ബിയര്‍ ഇവയൊന്നും ഇല്ലാതെ കടന്നുപോയിരുന്നില്ലെന്നും വളരെ മോശം ഭക്ഷണ ശീലങ്ങളായിരുന്നു തന്റേതെന്നും യൂട്യൂബര്‍ പറയുന്നു. അങ്ങനെയിരിക്കെയാണ് ചില അന്വേഷണങ്ങള്‍ക്ക് ശേഷം ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. തന്റെ ജീവിതശൈലി സംയോജിപ്പിച്ച് ഭക്ഷണം, വ്യായാമങ്ങള്‍ എന്നിവ മുതല്‍ തന്റെ വര്‍ക്ക് ഫ്‌ളോ വരെ കൈകാര്യം ചെയ്യാന്‍ ആര്‍തര്‍ എന്ന വെര്‍ച്വല്‍ അസ് സ്റ്റന്റിനെ ഇദ്ദേഹം സൃഷ്ടിച്ചെടുക്കുകയായിരുന്നു. ആര്‍തര്‍ ഘടനാപരവും പോഷക സമൃദ്ധവുമായ ശീലങ്ങള്‍ തനിക്ക് ഉണ്ടാക്കി തന്നുവെന്നും കാലക്രമേണ ഈ എഐ ഗൈഡ് സിസ്റ്റം തന്റെ ആരോഗ്യം, മാനസികാവസ്ഥ, ദിനചര്യ എന്നിവയെ മാറ്റിമറിച്ചുവെന്നുമാണ് യൂട്യൂബര്‍ അവകാശപ്പെടുന്നത്.

Related Posts