Your Image Description Your Image Description

മസ്‌കത്ത് ∙ കാലാവധി കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് വീസ പുതുക്കാത്ത പ്രവാസികൾക്ക് പിഴയില്ലാതെ  പുതുക്കാനുള്ള സമയപരിധി ജൂലൈ  31ന് അവസാനിക്കും. ഇനിയും വീസ പുതുക്കാത്തവർ വരും ദിവസത്തിനുള്ളിൽ അവസരം  ഉപയോഗപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം ഓർമപ്പെടുത്തി.

ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകള്‍ ഒഴിവാക്കി നല്‍കും. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇവരെ പിഴയിൽ നിന്ന് ഒഴിവാക്കും.

തങ്ങളുടെ പദവി സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനുമുള്ള അവസരം തുറന്നിരിക്കുകയാണ് അധികൃതര്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. എന്നാല്‍, തൊഴിലുടമ തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും സാധിക്കും. നിലവിലുള്ള എല്ലാ പിഴകഴും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts