Your Image Description Your Image Description

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ ഭാസ്കരന്റെ മകൻ അനിൽകുമാറാണ് (45) മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് മാറിക്കൊണ്ടിരിക്കുമ്പോൾ പോസ്റ്റിന്റെ ഒരു ഭാഗം ഒടിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിലെ കരാർ ജീവനക്കാരനാണ്.

അതേസമയം പത്തനംതിട്ട കോന്നിയിൽ അംഗൻവാടിക്ക് സമീപം ചരിഞ്ഞുവീഴാറായ വൈദ്യുതി പോസ്റ്റ് ആഴ്ചകളായി കയർകെട്ടി നിർത്തി കെഎസ്ഇബി. മെയ് മാസം അവസാനം ചെരിഞ്ഞ പോസ്റ്റാണ് ഇപ്പോഴും ഇതേ നിലയിൽ തുടരുന്നത്. കോന്നി പഞ്ചായത്ത് പതിനെട്ടാം വാർഡ് കോന്നി ചിറ്റൂർമുക്ക് കോട്ടപ്പാറ റോഡിലാണ് വീഴാറായ പോസ്റ്റ്. തൊട്ടടുത്ത് അംഗൻവാടിയും ഒട്ടേറെ വീടുകളുമുണ്ട്. ഒട്ടേറെ ആൾക്കാർ കടന്നുപോകുന്ന വഴി. കഴിഞ്ഞ മെയ് 29നാണ് കാറ്റിലും മഴയിലും പോസ്റ്റ് ചരിഞ്ഞത്.

Related Posts