Your Image Description Your Image Description

കൊച്ചി: ടൂറിസ്റ്റ് ഹോം, കാക്കിപ്പട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയായ ‘വേറെ ഒരു കേസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമായാണ് ച്ത്രം ഒരുക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം നീതിനിഷേധങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നു.

വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, അംബി പ്രദീപ്‌, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവർ അഭിനയിക്കുന്നു. ഇടവേളയ്ക്ക് ശേഷം അലൻസിയർ ശക്തമായൊരു കഥാപാത്രവുമായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് ചിത്രം നിർമിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Related Posts