Your Image Description Your Image Description

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ലീഡ് തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസ് രണ്ടാം ദിനം പൂര്‍ത്തിയാവുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്. 82 റണ്‍സിന്റെ ലീഡായി അവര്‍ക്ക്. ട്രാവിസ് ഹെഡ് (13), ബ്യൂ വെബ്‌സ്റ്റര്‍ (19) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്‌സില്‍ 10 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഓസീസ്. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നെതിരെ വിന്‍ഡീസ് 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഷായ് ഹോപ്പ് (48), റോസ്റ്റണ്‍ ചേസ് (44) എന്നിവരാണ് വിന്‍ഡീസിനെ ലീഡ് നേടാന്‍ സഹായിച്ചത്

Leave a Reply

Your email address will not be published. Required fields are marked *