Your Image Description Your Image Description

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. പശ്ചാത്തലസം​ഗീതം ഉൾപ്പെടുത്തിയുള്ള മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. പുതിയ ഫീച്ചർ വരുന്നതോടെ ക്രിയേറ്റർമാർക്ക് പശ്ചാത്തലത്തിനും ദൃശ്യങ്ങൾക്കും യോജിക്കുന്ന പാട്ടുകൾ ഇഷ്ടാനുസരണം തയാറാക്കാനാവും.

കോപ്പി റൈറ്റടിക്കാത്ത ​ഗാനങ്ങൾ മാത്രമേ പശ്ചാത്തല​ഗാനമായി ഉപയോ​ഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സം​ഗീതവും സിനിമാ ​ഗാനങ്ങളും മറ്റ് പ്രശസ്തരായ സം​ഗീതജ്ഞരുടെയും ​ഗായകരുടെയും ​ഹിറ്റ് ​ഗാനങ്ങൾ പശ്ചാത്തല സം​ഗീതമാക്കാൻ സാധിക്കില്ല.പകർപ്പവകാശ നിയന്ത്രണങ്ങൾ കാരണം പശ്ചാത്തല സം​ഗീതം തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമായിരിക്കും. കോപ്പി റൈറ്റ് വന്നാൽ അത് വീഡിയോയെയും ചാനലിനെയും ബാധിക്കും. എന്നാൽ പകർപ്പവകാശ നിയന്ത്രണം ഇല്ലാത്ത മ്യൂസിക് ലൈബ്രറിയിൽ നിന്ന് മാത്രമേ ക്രിയേറ്റർമാർക്ക് പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *